വേങ്ങര: വേങ്ങര ബ്ലോക്ക്പഞ്ചായത്ത് തല കര്‍ഷക സഭ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ഹംസ യു.എം, ഹസീന ഫസല്‍, സലീന കരുമ്പില്‍, അബ്ദുല്‍റഷീദ് കൊണ്ടാണത്ത്, സ്ഥിര സമിതി അദ്ധ്യക്ഷരായ സഫിയ മലേക്കാരന്‍, സുഹിജാബി, ബ്ലോക്ക് മെമ്പര്‍ രാധ, കൃഷി അസിസ്റ്റന്‍റ് ഡയരക്ടര്‍ ജൈസല്‍ ബാബു, കൃഷി ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ സംസാരിച്ചു.
കൃഷിവകുപ്പിന്‍റെയും കൃഷിഭവനുകളുടെയും സേവനം താഴെതട്ടില്‍ ഫലപ്രദമായി എത്തിക്കുക എന്നതും കാര്‍ഷിക പദ്ധതികളുടെ ആസൂത്രണത്തില്‍ കര്‍ഷകപങ്കാളിത്തം ഉറപ്പുവരുത്തുക എന്നതുമാണ് കര്‍ഷകസഭകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. അവതരിപ്പിക്കപ്പെട്ട പ്രശ്നങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ നടപടി സ്വീകരിക്കാവുന്നത് ബ്ലോക്ക് തലത്തില്‍ ഉടനെ നടപടി സ്വീകരിക്കുന്നതിനും മറ്റുള്ളവ മേല്‍തട്ട് നിര്‍ദ്ദശങ്ങളായി കൃഷി വകുപ്പ് മന്ത്രി, ജില്ലാ പഞ്ചായത്ത് എന്നിവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.