വേങ്ങര: കുറ്റുർ നോർത്ത് പോസ്റ്റ് ഓഫിസ് പരിധിയിലെ പൊതുജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് എ ആർ നഗർ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി ഇ.ടി മുഹമ്മദ് ബഷീർ എം.പിക്ക് നിവേദനം നൽകി.
പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് ഭാരവാഹികളായ യാസർ ഒള്ളക്കൻ, കെ കെ സക്കരിയ, മുസ്തഫ ഇടത്തിങ്ങൽ, റഷീദ് കൊണ്ടണത്ത്, സി.കെ ജാബിർ, കെ. കെ മുജീബ്, പി അഷറഫ് ബാവുട്ടി എന്നിവർ സംബധിച്ചു.