വേങ്ങര: കണ്ണമംഗലം മേഖലയിലെ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണജയന്തി ദിനത്തിൽ മഹാശോഭായാത്ര നടക്കും.
വേങ്ങര വെട്ടുതോട് റോഡിൽ നിന്നും വൈകിട്ട് 3മണിക്ക് ആരംഭിക്കുന്ന മഹാശോഭായാത്ര വേങ്ങര ടൗണിൽ പ്രവേശിച്ചു ചേറൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ സമാപിക്കും. കൃഷ്ണവേഷങ്ങൾ,
നിശ്ചല ദൃശ്യങ്ങൾ, ഗോപികാ നൃത്തങ്ങൾ, ഭജന സംഘങ്ങൾ, തുടങ്ങിയവ ശോഭയാത്രയിൽ അണി നിരക്കും..
ആഘോഷസമിതി ഭാരവാഹികളായ പ്രസിഡന്റ്
പി. പി. ശ്രീനിവാസൻ, വൈസ് പ്രസിഡന്റ് പി. ഷാജി, സെക്രട്ടറി സുബ്രഹമണ്യൻ അരീക്കാട്ട്, ജോ:സെക്രട്ടറി ഭുവനേശൻ. പി. രവി, ട്രെഷറർ ജജീഷ്, ആഘോഷ പ്രമുഖന്മാരായ സുനിൽകുമാർ.പി, വിനോദ്. സി എന്നിവർ അറിയിച്ചു.