അമ്പലമാട്: ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് ഇരിങ്ങല്ലൂർ അമ്പലമാട് എ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ യുദ്ധത്തിനെതിരെ കുട്ടി ചങ്ങല തീർത്തത് ശ്രദ്ധേയമായി.പ്രത്യേക അസംബ്ലി ചേർന്ന് വിദ്യാർത്ഥികൾ നിർമ്മിച്ച ആയിരം സഡാക്കൊ കൊക്കുകൾ വാനിലുയർത്തി സമാധാന സന്ദേശം വിളംബരം ചെയ്തു. വിദ്യാർത്ഥികളും അധ്യാപകരും യുദ്ധ വിരുദ്ധ പ്രതിഞ്ജയെടുത്തു.
യുദ്ധങ്ങൾ മനുഷ്യർക്ക് നൽകുന്നത് നഷ്ടങ്ങൾ മാത്രമാണെന്നും എല്ലാ തരം യുദ്ധങ്ങളും അതിലേക്കു നയിക്കുന്ന ചിന്തകളും നിരുത്സാഹപ്പെടുത്തണമെന്നും സമാധാനത്തിനായി പ്രവർത്തിക്കണമെന്നുമുള്ള മഹത്തായ സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന് വേണ്ടിയാണ് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾ അണിനിരന്ന യുദ്ധ വിരുദ്ധ റാലിയോടെ പരിപാടികൾ സമാപിച്ചു.
പ്രധാനാധ്യാപകൻ സിപി രായിൻ കുട്ടി മാസ്റ്റർ, അധ്യാപകരായ ഫാത്തിമ, സൂസി ഉമ്മൻ, റീന, അബ്ദുൽ റഷീദ്, ശരത് ചന്ദ്രൻ, നുസ്റത്ത്, ഹഫീഫ, നിഹ്മാനി ശിബില, സിനി, ജസീം, ഗഗന എന്നിവർ നേതൃത്വം നൽകി.