അബ്ദുറഹിമാൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

എ.ആർ നഗർ: അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മമ്പുറം വെട്ടത്ത് ബസാറിൽ വെച്ച് 78-മത് സ്വതന്ത്ര്യദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ പതാക ഉയർത്തി. 

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ് കൊണ്ടാണത്ത്, മുൻ മണ്ഡലം പ്രസിഡൻ്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ് സംസ്ഥാന സെക്രട്ടറി കെ.സി അബ്ദുറഹിമാൻ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. 

മണ്ഡലം ട്രൊഷെറർ പി കെ മൂസ ഹാജി, മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻകുട്ടി മാട്ടറ, ഹസ്സൻ പി കെ, സുരേഷ് മമ്പുറം, ഷൈലജ പുനത്തിൽ, മജീദ് പൂളക്കൽ, അബ്ദുൽ ഖാദർ വലിയാട്ട്, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സുലൈഖ മജീദ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പി സി നിയാസ്, മഹിളാകോൺഗ്രസ് ഭാരവാഹികളായ സുഹറ പുള്ളിശ്ശേരി, മിസ്രിരിയ്യ വെട്ടം, റിഷ സുൽത്താന എന്നിവർ സംസാരിച്ചു. 

അസ്ലം മമ്പുറം, കോരേട്ടൻ വെട്ടം, റിയാസ് വെട്ടം,നൗഫൽ കാരാടൻ, മൻസൂർ എൻ കെ. എന്നിവർ നേതൃത്വം നൽകി. മണ്ഡലം ജന: സെക്രട്ടറി സക്കീർ ഹാജി പ്രതിഞ്ജചൊല്ലി കൊടുത്തു. രാജൻ വാക്കയിൽ സ്വാഗതവും സുനിൽ വി നന്ദിയും പറഞ്ഞു. വെട്ടത്തങ്ങാടിയിൽ പായസ വിതരണവും നടത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}