വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് സായംപ്രഭാ ഹോം തീം സോങ് വേങ്ങര എം എൽ എ പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് പ്രകാശനം ചെയ്തു. സായംപ്രഭയിലെ അംഗം മുരളി വേങ്ങര എഴുതി സംഗീതം നൽകിയ വരികൾ സായംപ്രഭാ അംഗങ്ങളായ വേലയുധൻ എന്ന കുഞ്ഞുട്ടി, ഭാസ്കരൻ കോട്ടത്തൊടി, നാസർ കൊളക്കാട്ടിൽ, ശ്രീകുമാർ, അബ്ദുറഹ്മാൻ മടപ്പള്ളി, മുഹമ്മദ് കാപ്പൻ, മറിയക്കുട്ടി പുളിമൂട്ടിൽ, മുസ്തഫ, ഗിരിജ ടീച്ചർ, കാർത്ത്യനി, ചന്ദ്രൻ യു, അബൂബക്കർ മടപള്ളി, സൗമിനി യു എന്നിവർ എം എൽ a ക്ക് മുൻപാകെ ഇൻസ്ട്രുമെന്റ് ഉപയോഗിച്ച് ആലപിച്ചു.
ചടങ്ങിൽ പങ്കെടുത്ത കലാകാരന്മാർക്ക് എം എൽ എ ചടങ്ങിൽ വെച്ച് സ്നേഹ സമ്മാനം വിതരണം ചെയ്തു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, സായംപ്രഭാ ഫെസിലിറ്റേറ്റർ ഇബ്രാഹീം എ കെ, സൈദലവി യു, പി കെ കുട്ടി കൂരിയാട്, കുഞ്ഞിമുഹമ്മദ് പി, അലി എം കെ തുടങ്ങിയവർ പങ്കെടുത്തു.