വേങ്ങര: വിപുലമായ പരിപാടികളോടെ വേങ്ങര ടൗൺ പൗരസമിതി സ്വാതന്ത്ര്യ ദിനാഘോഷം വേങ്ങര ടൗണിൽ ആഘോഷിച്ചു. പ്രസിഡന്റ് എം കെ റസാക്ക് പതാക ഉയർത്തി. സ്വാതന്ത്ര്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം സംസാരിക്കുകയുണ്ടായി. രാജ്യത്തിൻറെ ഭരണഘടനയും ജനങ്ങളുടെ ഐക്യവും മതേതരത്വവും ഫെഡറൽ തത്വങ്ങളും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിച്ചു കൊണ്ട് മാത്രമേ രാജ്യത്തിന്റെ വികസനവും പുരോഗതിയും സാധ്യമാകൂ എന്നതുകൊണ്ട് ഈ സ്വാതന്ത്ര്യത്തെ സംരക്ഷിച്ചു നിർത്താൻ എല്ലാവരും ഐക്യത്തോടെ പോരാടണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു
ചടങ്ങിൽ സി എച്ച് സൈനുദ്ദീൻ സ്വാഗതം പറഞ്ഞു. അലങ്കാർ മോഹൻ, കോയാമു എ.കെ, എം ടി മുഹമ്മദലി, കിവി താജുദ്ദീൻ, കെ സി മുരളി, സിറാജ് കീരി, എം ടി കരീം, പി കെ ഉമ്മർ കുട്ടി, കെ സി രാജൻ, എ കെ ഹംസ, തങ്ങൾ വേങ്ങര, നജ്മുദ്ദീൻ താഴങ്ങാടി, എ കെ നജീബ്, സി ടി മൊയ്തീൻകുട്ടി, സോഷ്യൽ അസീസ് എന്നിവർ പങ്കെടുത്തു.
മെമ്പർമാർക്ക് സത്യപ്രതിജ്ഞ സോഷ്യൽ ട്രാവൽസ് അസീസ് ചൊല്ലിക്കൊടുത്തു. തുടർന്ന് ടൗണിൽ മധുര പലഹാരങ്ങളുടെ വിതരണവും ചെയ്തു.