കോട്ടക്കൽ: എടരിക്കോട് താജുൽ ഉലമ ടവറിൽ നിർമ്മിച്ച സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ് ജെ എം) മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റിയുടെ ഓഫീസ് സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു.
ഇത് സംബന്ധമായി നടന്ന പൊതു സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് കെ പി എച്ച് തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവഹിച്ചു.
സ്റ്റേറ്റ് സെക്രട്ടറി
അബ്ദു ഹനീഫൽ ഫൈസി തെന്നല ഉദ്ഘാടനം ചെയ്തു.
സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി,
ആറ്റുപുറം അലി ബാഖവി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, സുലൈമാൻ ഇന്ത്യനൂർ, ഹഫീള് അഹ്സനി
എന്നിവർ ആശംസ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി മുഹമ്മദലി മുസ്ലിയാർ സ്വാഗതവും സി കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ നന്ദിയും പറഞ്ഞു.
സ്മാർട്ട് സ്കോളർഷിപ്പ് പരീക്ഷയിൽ മലപ്പുറം വെസ്റ്റ് ജില്ലയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മൊമെന്റോ വിതരണം ചെയ്തു.