കോട്ടൂർ: കൊക്കെ ഡാമ ചെടി വളർത്തലിന്റെ കലാവിരുത് വിദ്യാർത്ഥികൾക്ക് പകർന്നു നൽകുകയാണ് കോട്ടൂർ എ.കെ.എം ഹർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയേഴ്സ്. മണ്ണിനെ പായൽ കൊണ്ട് പൊതിഞ്ഞ് ബോളുകളാക്കി അതിൽ ചെടിവെച്ചു പിടിപ്പിച്ച് പൂന്തോട്ടങ്ങൾ അലങ്കരിക്കുന്ന രീതിയാണ് കൊക്കെ ഡാമ. ഏറെ ജനപ്രിയമായി കൊണ്ടിരിക്കുന്ന "കൊക്കെ ഡാമ" പ്രദർശനം പ്രിൻസിപ്പൽ അലി കടവണ്ടി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ അധ്യക്ഷ്യം വഹിച്ചു.
'കൊക്കെ ഡാാമ' എന്ന ആശയത്തിൻ്റെ ഉത്ഭവം ജപ്പാനിൽ നിന്നാണ്. 'കൊക്കെ' എന്നാൽ പായൽ എന്നും 'ഡാമ' എന്നാൽ പന്ത് എന്നാർത്ഥം. പുന്തോട്ടങ്ങൾ അലങ്കരിക്കുന്നതിനായിട്ടാണ് ഇത്തരം പായൽ പന്തുകൾ ഉപയോഗിക്കുന്നത്. ഭൂമിയുടെ പച്ചപ്പിനെ ചേർത്തു പിടിക്കുമ്പോൾ പരിസ്ഥി സൗഹാർദ്ദത്തിൻ്റെ നിരവധി ഗുണങ്ങൾ മനസ്സിലാക്കുന്നതിനോടൊപ്പം സസ്യ പരിപാലന കലയെ വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബി സി ജിസ്മിത്ത്, വി പി അമൻ അയ്യുബ്, കെ അബ്സി ഇബ്രാഹിം
എ അമ്മാർ, ഫാത്തിമ മിൻഹ, കെ ഷഹാന എന്നിവർ നേതൃത്വം നൽകി.