മാലിന്യമുക്തം നവകേരളം ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

വേങ്ങര: മാലിന്യമുക്തം നവകേരളം പഞ്ചായത്ത് തല ഏകദിന ശിൽപ്പശാല വേങ്ങര ബ്ലോക്ക്‌ ഓഫീസ് ഹാളിൽ വെച്ച്  സംഘടിപ്പിച്ചു. വികസന സ്റ്റാൻഡ്ന്റിങ് കമ്മിറ്റി മെമ്പർ ഹസീന ബാനു സ്വാഗത പ്രസംഗം നടത്തി. പി കെ കുഞ്ഞി മുഹമ്മദ്‌ (പൂച്ചിയപ്പു) അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി ഷണ്മുഖൻ കെ എ. മാലിന്യ മുക്തം നവകേരളം പദ്ധതി റിപ്പോർട്ട്‌ അവതരിപ്പിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാർ, ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, പഞ്ചായത്ത് തല മോണിറ്ററിംഗ് സമിതി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ആശാവർക്കർമാർ, ഹരിതകർമ്മസേന അംഗങ്ങൾ, വി ഇ ഒ മാരായ രാഹുൽ, ആശിഷ്, ഐആർടിസി  കോർഡിനേറ്റർ ജിനിഭാസ് കെ ,   ഹെൽത്ത് ഇൻസ്പെക്ടർ ദേവയാനി, സി എച്ച് സി ഹെൽത്ത് ഇൻസ്‌പെക്ടർ ശിവദാസൻ തുടങ്ങി നൂറോളം പേർ ശിൽപ്പശാലയിൽ പങ്കെടുത്തു.

RGSA കോർഡിനേറ്റർ ഷാഹിന നിലവിലെ അവസ്ഥ വിശദീകരിച്ചു. 2024-2025 മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതി സംബന്ധിച്ച ക്ലാസ് അവതരണം ജി ഇ ഒ ഷിബു നടത്തി. ശേഷം 6 ഗ്രൂപ്പുകളായി തിരിഞ്ഞ്  വാതിൽപ്പടിശേഖരണം, അജൈവമാലിന്യം ശേഖരണം , ജൈവമാലിന്യം, ബൾക്ക് വേസ്റ്റ് ജനറേറ്റർസ്, എൻഫോസ്മെന്റ്, ഐ ഇ സി ക്യാമ്പയിൻ തുടങ്ങിയ വിഷയങ്ങളുടെ ചർച്ചകളും നിർദ്ദേശങ്ങളും അവതരണവും നടന്നു. ഓരോ ഗ്രൂപ്പും ചർച്ചചെയ്ത ടോപ്പിക്ക് ന് ആവശ്യമായ നിർദേശങ്ങളും ഗ്രൂപ്പിലെ ഒരാൾ അവതരിപ്പിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ദേവയാനി നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}