കോട്ടക്കൽ: കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹയർ സെക്കൻഡറി സ്കൂളിന് പുതുതായി അനുവദിച്ച പ്ലസ് വൺ കൊമേഴ്സ്, ഹുമാനിറ്റീസ് ബാച്ചുകളുടെ ഉദ്ഘാടനം കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രൊ. ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. സംസ്ഥാനത്തെ 13 ബാച്ചുകൾ ഉള്ള ഏറ്റവും വലിയ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ആയ രാജാസ് ഹയർ സെക്കൻഡറി സ്കൂളിന്റെ വികസനത്തിന് അർഹമായ മുൻഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളിന്റെ സമ്പൂർണ്ണ വികസനത്തിന് ആവശ്യമായ തുടർനടപടികൾ വേഗത്തിൽ ആക്കുന്നതിന് വേണ്ടിയുള്ള നിവേദനം പ്രിൻസിപ്പൽ സുജാത പി.ആർ എം.എൽ.എക്ക് സമർപ്പിച്ചു.
റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ. അനിൽ. പി.എം പദ്ധതി വിശദീകരണം നിർവഹിച്ചു. മലപ്പുറം ജില്ലയിലെ പുതിയ ഹയർ സെക്കന്ററി ബാച്ചുകളുടെ ആവശ്യകതയും സർക്കാർ നടപടികളും അദ്ദേഹം പങ്കുവെച്ചു.
ചടങ്ങിൽ കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ഡോക്ടർ ഹനീഷ. കെ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാറോളി റംല ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ
സരള ടീച്ചർ, റസാക്ക് ആലം പാട്ടിൽ, സനില ടീച്ചർ, ഹസീന അഹമ്മദ്, സന്തോഷ് കുമാർ, മുജീബ് മാസ്റ്റർ, ജയദേവി, സത്യഭാമ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു. ഹെഡ്മാസ്റ്റർ രാജൻ. എം. വി നന്ദി പറഞ്ഞു.