സ്വാതന്ത്രദിനത്തെ വരവേൽക്കാൻ മൈത്രി ഗ്രാമം ഒരുങ്ങി

വേങ്ങര: രാജ്യത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ സ്വാതന്ത്ര്യദിനത്തെ വരവേൽക്കാൻ മൈത്രിഗ്രാമം ഒരുങ്ങി. ചേറൂർ റോഡ് കഴുകൻ ചിന മൈത്രി ഗ്രാമം റോഡിന്റെ ആരംഭംമുതൽ മിനികാപ്പിൽ റോഡ് വരെയുള്ള ഭാഗങ്ങളാണ് മൈത്രി റോഡിനു ചുറ്റും താമസിക്കുന്ന ഗ്രാമവാസികൾ റോഡിന്റെ ഇരുവശത്തുള്ള പുല്ലുകളും പ്ലാസ്റ്റിക് വേസ്റ്റുകളും നീക്കം ചെയ്തുകൊണ്ട് ശുചീകരിച്ചത്.

സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഓഗസ്റ്റ് 15 ന് വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് ദേശീയപതാക ഉയർത്തിക്കൊണ്ട് മൈത്രി ഗ്രാമവാസികളും കുട്ടികളും അണിനിരക്കുന്ന ഘോഷയാത്രകളും കലാപരിപാടികളും സംഘടിപ്പിക്കുമെന്ന് മൈത്രി ഗ്രാമം റസിഡൻസ്  അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}