വേങ്ങര: മഹാത്മാഗാന്ധിദേശിയ ഗ്രാമീണതൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി വേങ്ങര ബ്ലോക്ക്പഞ്ചായത്ത് എ ആർ നഗർ പഞ്ചായത്തിലെ പത്താം വാർഡിൽ കൊടുവായൂർ തോടിനിരുവശവും വയൽ ഭിത്തി കെട്ടി പണി പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ നിർവഹിച്ചു. അബ്ദുറഹിമാൻ നഗർ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ റഷീദ് കൊണ്ടാണത്ത് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ പി പി സഫീർ ബാബു, ബി ഡി ഓ അനീഷ്, ജെ ബി ഡി ഓ രാജേഷ്, ബ്ലോക്ക് NRIGS എ ഇ പ്രശാന്ത്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മൊയ്‌ദീൻ കുട്ടി മാഷ്, ജിഷ ടീച്ചർ, വാർഡ് മെമ്പർ വിപിന അഖിലേഷ്, എൻ ആർ ജി എസ് : എ ഇ, ഓവർസീർ, അക്കൗണ്ടന്റ് വെണ്ടർ മാരായ നൗഫൽ, അസ്‌കർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.