പറപ്പൂർ: വയനാടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് ഡി വൈ എഫ് ഐ നിർമിച്ച് നൽകുന്ന വീടുകൾക്ക് ആവശ്യമായ പണം കണ്ടെത്തുന്നത്തിന് ഇരിങ്ങല്ലൂർ പാലാണിയിലെ അനിൽ കോലേരി അദ്ദേഹത്തിന്റെ പഴയകാല പിക്കപ്പ് ജീപ്പ് നൽകി.
തോണിക്കടവ് ബ്രാഞ്ച് അംഗം ജയശ്രീ കോലേരിയുടെ ഭർത്താവ് അനിൽ കോലേരിയാണ് അദ്ദേഹത്തിന്റെ പഴയകാല വാഹനം ഡിവൈഎഫ്ഐ റീ ബിൽഡ് വയനാട് ക്യാമ്പയിനിലേക്ക് നൽകി.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സൈഫുദ്ദീൻ, ബ്ലോക്ക് വൈ. പ്രസിഡൻ്റ് ബിപിൻ രാജ് എം പി, മേഖല സെക്രട്ടറി ബീരാൻ കുട്ടി, ലോക്കൽ സെക്രട്ടറി ഇ എൻ മനോജ്, ബ്രാഞ്ച് സെക്രട്ടറി നാദിർഷ, ഡി വൈ എഫ് ഐ മുൻ ബ്ലോക്ക് സെക്രട്ടറി പവിത്രൻ, യൂണിറ്റ് സെക്രട്ടറി സിദ്ദീഖ്, വാർഡ് മെമ്പർ ഹമീദ് എന്നിവർ പങ്കെടുത്തു.