വേങ്ങര: എഴുപത്തെട്ടാം വർഷത്തിലേക്ക് കടക്കുന്ന ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബിജെപി വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി തിരംഗ യാത്ര സംഘടിപ്പിച്ചു.
ഭാരതമൊട്ടുക്കും നടത്തിവരുന്ന തിരംഗ യാത്ര വേങ്ങര കച്ചേരിപ്പടിയിൽ ബിജെപി സംസ്ഥാന കൗൺസിൽ അംഗം എ പി ഉണ്ണി നിയോജക മണ്ഡലം നേതാക്കൾക്ക് ദേശീയ പതാക കൈമാറിക്കൊണ്ട് യാത്ര ആരംഭിച്ചു. കച്ചേരിപ്പടിയിൽ നിന്നും ആരംഭിച്ച തിരംഗ യാത്ര വേങ്ങര സിനിമ ഹാൾ ജംഗ്ഷനിൽ സമാപിച്ചു.
സമാപന പരിപാടിയിൽ ബിജെപി വേങ്ങര മണ്ഡലം പ്രസിഡന്റ് വി എൻ ജയകൃഷ്ണൻ അധ്യക്ഷനായി. തിരംഗ യാത്രയുടെ സമാപന പരിപാടി സംസ്ഥാന കൗൺസിൽ അംഗം കെ വേലായുധൻ ഉദ്ഘാടനം ചെയ്തു. ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വിവരിച്ചു കൊണ്ട് ഉദ്‌ഘാടകൻ സംസാരിച്ചു.
മണികണ്ഠൻ, ചന്ദ്രൻ, ന്യൂനപക്ഷമോർച്ച ജില്ല വൈസ് പ്രസിഡന്റ് ഡോ: സാബു നവാസ്, ടി ജനാർദ്ദനൻ, എൻ കെ ശ്രീധർ തുടങ്ങിയവർ സംസാരിച്ചു.