വേങ്ങര: എ എം എൽ പി സ്കൂൾ വലിയോറ നോർത്തിൽ വിപുലമായ രീതിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് നുസൈബ ടീച്ചർ പതാക ഉയർത്തി. പിടിഎ പ്രസിഡൻറ് സ്വാലിഹ് പാലശ്ശേരി, പിടിഎ വൈസ് പ്രസിഡൻറ് അമീർ സി എച്ച്, വാർഡ് മെമ്പർ അബ്ദുൽ ഖാദർ സിപി, എസ് ആർ ജി കൺവീനർ അനൂപ് സക്കറിയ, സ്കൂൾ ലീഡർ മിഷ ൽ സിപി, ഡെപ്യൂട്ടി ലീഡർ നിഹാല എന്നിവർ ആശംസ നേർന്നു.
ജനപങ്കാളിത്തത്തോടുള്ള സ്വാതന്ത്ര്യദിന റാലിയും തുടർന്ന് കുട്ടികളുടെ കലാപരിപാടികളും പായസവിതരണവും നടന്നു.