വേങ്ങര: ആർ പി ടി ആർട്സ് & സ്പോർട്സ് ക്ലബ് പാരിക്കാട് കുറ്റൂർ നോർത്തും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. 153 പേർ ക്യാമ്പിൽ പങ്കെടുത്തു.
വാർഡ് മെമ്പർ ഉമ്മർ കോയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ലബ് മുഖ്യരക്ഷാധികാരി അബ്ദുറഹ്മാൻ കെ വി, ഭാരവാഹികളായ ബാലൻ, നിഷാദ്, ഇർഷാദ്, ഇഖ്ബാൽ അസറുദ്ധീൻ, നാദിഷ് എന്നിവർ നേതൃത്വം നൽകി.