ജസ്റ്റിസ് ഹേമാ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കണം - മഹിളാസംഘം വേങ്ങര മണ്ഡലം കമ്മറ്റി

വേങ്ങര: ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കണമെന്നും തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള മഹിളാ സംഘം വേങ്ങര മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
സ്ത്രീകൾക്കെതിരെ പ്രവർത്തിക്കുന്ന സിനിമാ മേഖലയിലുള്ള എത്ര ഉന്നതരായാലും അവരെ നിയമത്തിന് മുന്നിലെത്തിക്കാൻ സർക്കാറിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടാവണമെന്നും ധർണ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് സുലോചന ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറി ഭാരവാഹികളായ പത്മിനി ടീച്ചർ, ഫാത്തിമ, ശ്രീജ, സുമതി, ലിജി, ഭാവപ്രിയ എന്നിവരും സി പി ഐ മണ്ഡലം കമ്മറ്റി അംഗങ്ങളും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}