തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ സാധാരണക്കാരായ പൊതുജനങ്ങൾക്കായി ലഭിക്കേണ്ട കാരുണ്യ മെഡിക്കൽ സേവനം ഉടൻ പ്രാവർത്തികമാക്കണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്ക് വിലകുറഞ്ഞ മരുന്നു ലഭിക്കേണ്ടുന്ന പ്രവർത്തി നീട്ടി കൊണ്ടുപോകുന്നതു ചില സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ സംരക്ഷിക്കുന്നതിനാണോ എന്ന് നാട്ടുകാരും സംശയിക്കുന്നു. രണ്ടുവർഷം മുമ്പ് പ്രഖ്യാപിച്ച കെ .എം. സി. എൽ നു കീഴിലുള്ള കാരുണ്യ മെഡിക്കൽ സ്റ്റോർ പ്രവർത്തി ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻ.എഫ്.പി. ആർ ഭാരവാഹികളായ തിരൂരങ്ങാടി താലൂക്ക് പ്രസിഡന്റ് അബ്ദുൽ റഹീം പൂക്കത്ത്, മനാഫ് താനൂർ, നീയാസ് അഞ്ചപ്പുര, ബിന്ദു തിരിച്ചിലങ്ങാടി, എ പി അബൂബക്കർ വേങ്ങര എന്നിവർ താലൂക്ക് സൂപ്രന്റ് പ്രഭുദാസിന് നിവേദനവും നൽകി.
കാരുണ്യ മെഡിക്കൽ സ്റ്റോർ ഉടൻ പ്രാവർത്തികമാക്കണം; എൻ.എഫ്.പി.ആർ
admin