വേങ്ങര: ലഖുപതി ദീദികളായ എൻ എച്ച് ജി അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വികസന സ്റ്റാന്റിംങ് കമ്മറ്റി ചെയർപേഴ്സൺ ഹസീനാ ബാനു വിതരണം ചെയ്തു. ലഖു പതി ദീദികളായ അയൽ കൂട്ടങ്ങളെ പ്രധാനമന്ത്രി ഓൺ ലൈനായി അനുമോദിച്ചു.
വേങ്ങര ഗ്രാമപഞ്ചായത്ത് സിഡിഎഫസിന് കീഴിൽ നാൽപതോളം ലഖുപതി ദീദീകളായ അംഗങ്ങൾ പങ്കെടുത്തു.
ചടങ്ങിൽ പങ്കെടുത്ത അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വികസന സ്റ്റാന്റിംങ് കമ്മറ്റി ചെയർപേഴ്സൺ ഹസീനാ ബാനു വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിന് സിഡിഎസ് പ്രസിഡന്റ് പ്രസന്ന അധ്യക്ഷത വഹിച്ചു. സി ഡി എസ് കൺവീനർമാരായ തങ്കം , ജമീല, സി ഡി എസ് മെമ്പർമാരായ തങ്ക, സൽമ, ഗീത, ശോഭ, സജ്ന, വിമല, റൈഹാനത്ത്, പ്രജിത, കുടുംബശ്രീ അംഗങ്ങളും ഭാരവാഹികളും സി ആർ പി മാരും പങ്കെടുത്തു.