വേങ്ങര: പറപ്പൂർ ശ്രീ കാട്ട്യേക്കാവ് ഭഗവതി കിരാത മൂർത്തി ക്ഷേത്രത്തിൽ അഷ്ടമി രോഹിണി വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ക്ഷേത്രത്തിൽ കുട്ടികൾക്കായി ഉറിയടി, ഉൾപ്പെടെയുള്ള വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വൈകുന്നേരം 5 മണിയോടെ എടയാട്ട് പറമ്പ് ചിറയിൽ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശോഭായാത്രക്ക് കാട്ട്യേക്കാവ് ദേവസ്വം ചെയർമാൻ രവിനാഥ് ഇന്ദ്രപ്രസ്ഥം ഗോകുലം പതാക കൈമാറി. ഉണ്ണിക്കന്മാരുടെയും, ഗോപികമാരുടെയും വേഷമണിഞ്ഞ നൂറുകണക്കിന് കുട്ടികൾ ശോഭായാത്രയിൽ അണി നിരന്നു. കേരളീയ വേഷമണിഞ്ഞ അമ്മമാരും ശോഭയാത്രക്ക് അകമ്പടിയേകി.
നാമജപ സംഘം, നൃത്ത സംഘം എന്നിവ ശോഭയാത്രക്ക് മാറ്റേകി.ഗ്രാമത്തെ അമ്പാടിയാക്കി നടന്നു നീങ്ങിയ ശോഭായാത്ര കാട്ട്യേക്കാവ് ക്ഷേത്രത്തിൽ സമാപിച്ചു. കാട്ട്യേക്കാവ് പാർത്ഥ സാരഥി ബാലഗോകുലത്തിന്റെയും ശ്രീകൃഷ്ണ ജയന്തി ആഘോഷ സമിതിയുടേയും നേതൃത്വത്തിലാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിച്ചത്.
ദേവസ്വം ചെയർമാൻ രവിനാഥ്, മണ്ഡലം കാര്യവാഹ് ബാബുരാജൻ ചിറയിൽ, ജയേഷ് പിഎം, വിശ്വനാഥൻ എ, സുരേഷ്കുമാർ അമ്പാടി, സുകുമാരൻ, പ്രഭാകരൻ പി കെ, സുരേഷ് ബാബു പി എം, രാധാകൃഷ്ണൻ ടി, വിജയകുമാർ, ബാബു എം, ശിവദാസൻ ടി, ബിനേഷ്, സുരേഷ് ബാബു കെ പി,ജയപ്രകാശ്, കൃഷ്ണൻ പട്ടയിൽ എന്നിവർ നേതൃത്വം നൽകി.