തിരൂരങ്ങാടി: ഗവ.ഹയർസെക്കണ്ടറി സ്കൂൾ കായികമേളക്ക് വർണാഭമായ തുടക്കം. ബ്ലെയ്സ് 2k24 എന്ന പേരിലുള്ള മേള ജി എച്ച് എസ് എസ് മിനി സ്റ്റേഡിയത്തിൽ ടി.എം.ജി. കോളജ് കായിക വിഭാഗം മേധാവിയും 29 കേരള ബറ്റാലിയൻ എൻ.സി.സിയുടെ അസോസിയേറ്റ് ഓഫീസറുമായ ക്യാപ്റ്റൻ ശുക്കൂർ ഇല്ലത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ. എം. സാബിറ അധ്യക്ഷത വഹിച്ചു.
തിരൂരങ്ങാടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി. പി. സുഹ്റാബി, പി.ടി.എ. പ്രസിഡണ്ട് ഇ. അബ്ദുറഷീദ്, എസ്.എം.സി. ചെയർമാൻ അബ്ദുറഹീം പൂക്കുത്ത്, സ്റ്റാഫ് സെക്രട്ടറി കെ. ബിന്ദു എന്നിവർ ആശംസകൾ നേർന്നു.
കെ.ടി. ജ്യോതിഷ്, ഹംസ പാണ്ടിമുറ്റം, നൗഷാദ് പുളിക്കലകത്ത് എന്നിവർ മേളക്ക് നേതൃത്വം നൽകി. മാർച്ച് പാസ്റ്റിന് ശുക്കൂർ ഇല്ലത്ത് സല്യൂട്ട് സ്വീകരിച്ചു. ഡിസ്പ്ലേ ഡാൻസും ഇന്ത്യാ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ വി.പി.അൻസിഫിൻ്റെ നേതൃത്വത്തിൽവിവിധ അഭ്യാസപ്രകടനങ്ങളും അരങ്ങേറി.