കോട്ടയ്ക്കൽ: പുതുപ്പറമ്പ് സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെയും പുതുക്കിയ ദേശീയ പാഠ്യപദ്ധതിയുടെയും ഭാഗമായി നൈപുണി പരിശീലനമെന്നനിലയിൽ ഹാൻഡ് വാഷ് നിർമിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസില ജോർജ്ജ് ഉദ്ഘാടനംചെയ്തു.
ഹാൻഡ് വാഷ് വിറ്റുകിട്ടുന്ന തുക സ്കൂളിന്റെ ചാരിറ്റി പ്രവർത്തനത്തിനായുള്ള ഫണ്ടിലേക്ക് വകയിരുത്തും.