തേഞ്ഞിപ്പലം: 1939 ൽ സ്ഥാപിച്ച എളമ്പുലാശ്ശേരി സ്കൂളിലെ പഴയ കെട്ടിട്ടം പുതിയ ക്ലാസ് റൂമുകൾക്ക് വേണ്ടി പൊളിച്ചു മാറ്റുന്നതിന്റെ ഭാഗമായി പൂർവ്വവിദ്യാർത്ഥികളുടെയും മുൻകാല അധ്യാപകരുടെയും സംഗമം സംഘടിപ്പിച്ചു.തിരികെ നെല്ലിമരച്ചോട്ടിൽ എന്ന പ്രമേയത്തിൽ നടന്ന പരിപാടിയിൽ
ആദരിക്കൽ ചടങ്ങ്, അനുഭവങ്ങൾ പങ്കുവെക്കൽ,ഗ്രാൻഡ് അസംബ്ലി,മിഠായി കട,പഴയകാല കളികൾ എന്നിവയും നടന്നു.സംഗമം തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ടി വിജിത്ത് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് മെമ്പർ സി എം മുബഷിറ അധ്യക്ഷത വഹിച്ചു.മുൻകാല അധ്യാപകരായ പങ്കജാക്ഷി ടീച്ചർ, രാധ ടീച്ചർ , നാരായണൻ മാസ്റ്റർ, രാധാകൃഷ്ണൻ മാസ്റ്റർ, റുകിയ ടീച്ചർ യാശോദ അമ്മ, എം മോഹനകൃഷ്ണൻ, പി മുഹമ്മദ് ഹസ്സൻ,എന്നിവരെ ആദരിച്ചു. പൂർവ്വവിദ്യാർത്ഥികൾ പഴയ ക്ലാസ് റൂമുകളിൽ മുൻ അധ്യാപകരോടൊപ്പം ക്ലാസ്സ് റൂം അനുഭവങ്ങൾ പങ്കുവെച്ചു. പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡൻറ് എം വീരേന്ദ്രകുമാർ,ഹെഡ് മിസ്ട്രസ്സ് പി എം ഷർമിള, പി ടി എ പ്രസിഡന്റ് എം ഷാനവാസ്,ആഷിഖ് ചെമ്പകശ്ശേരി, സി റാഷിഖ്, ചന്ദ്രൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.