രാമായണം പ്രശ്നോത്തരി

വേങ്ങര: രാമായണ മാസാചരണത്തിന്റെ ഭാഗമായി വലിയോറ (കച്ചേരിപ്പടി) ശ്രീ കുണ്ടൂർ ചോല ശിവക്ഷേത്രത്തിൽ വൈഖരി  വേദപഠനശാലയുടെ ആഭിമുഖ്യത്തിൽ രാമായണം പ്രശ്നോത്തരി മത്സരം നടത്തി. മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേകം പ്രത്യേകമായി നടത്തിയ മത്സരത്തിൽ ധാരാളം മത്സരാർത്ഥികൾ സന്നിഹിതരായിരുന്നു. 

മത്സരത്തിൽ മുതിർന്നവരിൽ യഥാക്രമം നളിനി.കെ.സി, സുലോചന. പി, ധന്യ. കെ.സി തുടങ്ങിയവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

കുട്ടികളിൽ യഥാക്രമം ദിയ കെ.സി., ഹരി നന്ദ പി, ഹരിത കെ സി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 

ചടങ്ങിൽ വേദപഠനശാല കൺവീനർ ഭാസ്കരൻ മുഴയിൽ ക്ഷേത്ര കമ്മിറ്റി സെക്രട്ടറി സാൽ ബാബു വേദ പഠന ശാല ടീച്ചർ ഡോ: പ്രഫ: ബിന്ദു, ട്രഷറർ പ്രജീഷ് പണിക്കർ, സുനീഷ്‌ വിളക്കീരി തുടങ്ങിയവർ പങ്കെടുത്തു. വിജയികൾക്ക് മൊമെന്റോകൾ സമ്മാനിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}