വേങ്ങര: കൊടലിക്കുണ്ട് ഗവൺമെന്റ് എൽ പി സ്കൂളിൽ നിന്നും 2023 - 24 അധ്യയന വർഷത്തിൽ എൽ എസ് എസ് നേടിയ പത്ത് പ്രതിഭകളെ ആദരിച്ചു.
പ്രതിഭാ സംഗമം ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുല്ല മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സമീറ കരിമ്പൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി അബ്ദുല്ലത്തീഫ്, പി ടി എ പ്രസിഡൻറ് ഒ കെ കുട്ടി, മുൻ ഹെഡ്മാസ്റ്റർ അനിൽകുമാർ, പി ടി എ വൈസ് പ്രസി കെ. ടി. അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.