എ ആർ നഗർ: ആധുനിക ശാസ്ത്ര സാങ്കേതികവിദ്യകളെ ഇന്ത്യയിലെത്തിച്ച് ആധുനിക യുഗത്തിലേക്ക് കൈപിടിച്ചു നടത്തിയ രാജീവ് ഗാന്ധിയുടെ സ്മരണപുതുക്കുന്നതിന്റെ ഭാഗമായി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20 ന് കൊളപ്പുറം ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ സദ്ഭാവനാ ദിനമായി ആചരിച്ചു. ടൗൺ കോൺഗ്രസ് പ്രസിഡന്റ് ഫൈസൽ കാരാടൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ ഉദ്ഘാടനം ചെയ്തു.
മൈനോറിറ്റി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് മൊയ്ദീൻകുട്ടി മാട്ടറ, ടൗൺ കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ഉബൈദ് വെട്ടിയാടൻ, ഭാരവാഹികളായ റഷീദ് വി, അഷ്റഷ് കെ.ടി, മുസ്തഫ കെ.കെ, ഉസ്മാൻ എന്നിവർ സംസാരിച്ചു.
ടൗൺ കോൺഗ്രസ് ജനറൽ സെക്രട്ടറി ബഷീർ പുള്ളിശ്ശേരി സ്വാഗതവും ഷെഫീഖ് കരിയാടൻ നന്ദിയും പറഞ്ഞു.