വേങ്ങര: വേൾഡ് സീനിയർ സിറ്റിസൺ ഡേയുടെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്തിലെ മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും വേണ്ടി വേങ്ങര ഗ്രാമപഞ്ചായത്തിന്റെയും ഇസാഫ് ഫൗണ്ടേഷന്റെയും കുടുംബശ്രീ-വേങ്ങര സിഡിഎസ് ന്റെയും നേതൃത്വത്തിൽ സായം പ്രഭാ ഹോമിന്റെ സഹകരണത്തോടെ ഹാപ്പിനസ് വർക്ക് ഷോപ്പ് വേങ്ങര ഗ്രാമപഞ്ചായത്തിൽ വെച്ച് സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ ഉദ്‌ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ടി കെ കുഞ്ഞിമുഹമ്മദ് അധ്യക്ഷത നിർവഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹാരീഫ മടപള്ളി, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ സിപി അബുൽ ഖാദർ, എ പി ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി ഷണ്മുഖൻ, സിഡിഎസ് ചെയർപേഴ്സൺ പ്രസന്ന, ഇസാഫ് ഫൗണ്ടേഷൻ സീനിയർ പ്രോഗ്രാം പ്രോജക്ട് കോഡിനേറ്റർ അബ്ദുൽ മജീദ്, ഇസാഫ് ഫൈനാൻസ് ബാങ്ക് മാനേജർ കിരൺ, നെഹ്റു കേന്ദ്ര വേങ്ങര കോഡിനേറ്റർ അസ്‌ലം, സായംപ്രഭ കോഡിനേറ്റർ ഇബ്രാഹിം എ കെ എന്നിവർ സംസാരിച്ചു.
പരിപാടിയിൽ അന്താരാഷ്ട്ര ട്രെയിനറും സൈക്കോലജിസ്റ്റുമായ രതീഷ് ക്ലാസെടുക്കുകയും ചെയ്തു. വയോ ക്ഷേമ പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് മികച്ചു നിൽക്കുന്ന പഞ്ചായത്ത് എന്ന ഇസാഫ് ഫൗണ്ടേഷന്റെ ബഹുമതി പഞ്ചായത്ത് ഭരണസമിതിക്ക് നൽകി.