ഗ്രാമസഭാ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

വേങ്ങര: സിവിൽ സൊസൈറ്റി കേരള പഞ്ചായത്ത് രാജ് മൂവ്മെന്റ് മലപ്പുറം ജില്ലയിൽ  ഞാൻ കൂടെ പങ്കെടുത്താലേ എന്റെ ഗ്രാമസഭ പൂർണ്ണമാകൂ എന്ന പേരിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.

വേങ്ങര സഭാഹ് സ്ക്വയറിൽ സംഘടിപ്പിച്ച പരിപാടി സബാഹ് കുണ്ടു പുഴക്കൽ ഉദ്ഘാടനം ചൈതു. അബ്ദുൽ റഹീം പൂക്കത്ത് സ്വാഗതം പറഞ്ഞു. പി വി രാമ ക്രഷ്ണൻ,
അഡ്വ. ജോൺ ജോസഫ്.
എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

സേവനാവകാശ നിയമം ഉപയോഗിച്ച് ഫൈൻ ഈടാക്കിപ്പിച്ച വിവരാവകാശ പ്രവർത്തകൻ അനിൽ ചെന്ദ്രത്തിനെയും പൊതുപ്രവർത്തകൻ അബൂബക്കർ എപി യേയും ആദരവ് നൽകി അനുമോദിച്ചു. 

പരിശീലന പരിപാടിയുടെ ഭാഗമായി ഗ്രാമസഭയുടെ നടത്തിപ്പ്, നഗരസഭ പഞ്ചായത്ത് നൽകുന്ന സേവനങ്ങളും വ്യവസ്ഥകളും, നഗരസഭ പഞ്ചായത്ത് കർത്തവ്യങ്ങൾ ചുമതലകളും അടങ്ങിയ പുസ്തക വിതരണം പ്രൊഫസർ ആബിദ് മന്നാർ നിർവഹിച്ചു. 

എ പി അബൂബക്കർ, അനിൽ ചെന്ദ്രത്തിൽ, ബക്കർ കുണ്ടുപുഴക്കൽ, ആബിദ് മന്നാർ, ജാഫർ കെ.പി, മുജീബ്റഹ്മാൻ പത്തിരിയാൽ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}