വലിയോറ ബാക്കിക്കയം റെഗുലേറ്ററിന്റെ താഴ്ഭാഗത്ത് കടലുണ്ടിപുഴയുടെ കരയിടിഞ്ഞു

വേങ്ങര: വേങ്ങര പഞ്ചായത്തിലെ വലിയോറ ബാക്കിക്കയം റഗുലേറ്ററിന്റെ താഴ്ഭാഗത്തായി കടലുണ്ടിപ്പുഴയിൽ കരയിടിച്ചിലുണ്ടായി. പുഴനിറഞ്ഞൊഴുകിയ കാരണത്താൽ കര ഇടിച്ചിൽ മൂലം പുഴയോട് ചേർന്നുള്ള ഭൂമിയിലെ മരങ്ങളും തെങ്ങുകളും അടർന്നു പുഴയിലേക്ക് വീണു. മടപ്പള്ളി മുനീറുദ്ദീൻ , മടപ്പള്ളി സാദത്ത്, അഞ്ചു കണ്ടൻ മമ്മുതു എന്നിവരുടെ വീടിന് സമീപമാണ്പുഴയോരം കരയിടിഞ്ഞത്. ബാക്കിക്കയം റഗുലേറ്ററിന്റെ താഴ്ഭാഗമായതിനാൽ റഗുലേറ്റർതുറന്ന സമയത്തും പുഴയിലെ ശക്തമായ ഒഴുക്കും കരയിടിച്ചതിന് കാരണമായിട്ടുണ്ട്. 

റഗുലേറ്റർഭാഗത്തെ സൈഡ് ഭിത്തിക്ക് സമീപംപുഴയോരം ചേർന്നുണ്ടായ ശക്തമായ കുത്തൊഴുക്കും കരയിടിച്ചിൽ ശക്തമാക്കിയിട്ടുണ്ട്.  ഇവിടെ സൈഡ് ഭിത്തിനിർമ്മിക്കാത്ത മൂലമാണ് ഇങ്ങനെ കരയിടിച്ചിൽ ഉണ്ടായത് ഇവിടെ പുഴയോരംസൈസ് ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. അല്ലാത്തപക്ഷം ഇവരുടെ വീടുകൾക്കും ഭീഷണിയായിത്തീരും. ഈ വിഷയവുമായി ബന്ധപ്പെട്ട് മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകുമെന്നും ഇവിടെ സൈഡ് കെട്ടി സംരക്ഷിക്കാൻ വേണ്ട സമ്മർദ്ദം ചെലുത്തുമെന്നും വാർഡ്മെമ്പർ യൂസുഫലി വലിയോറ പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}