കെ എൻ എം വേങ്ങര മണ്ഡലം പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

വേങ്ങര: ആദർശം, സംഘടന, മാതൃകാജീവിതം എന്ന വിഷയത്തിൽ കെ എൻ എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം മുന്നേറ്റം 2024 കെ എൻ എം വേങ്ങര മണ്ഡലം പ്രവർത്തക  കൺവെൻഷൻ സംഘടിപ്പിച്ചു.

വേങ്ങര മനാറുൽഹുദാ അറബിക് കോളേജ് കോൺഫ്രൻസ് ഹാളിൽ നടന്ന സംയുക്ത കൺവെൻഷൻ കെ എൻ എം ജില്ലാ ജനറൽ സെക്രട്ടറി എൻ കുഞ്ഞിപ്പ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി കെ മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു.

അബ്ദുൽമജീദ്സുഹ് രി, സിദ്ദീഖ് അൻസാരി, ആയിഷ ചെറുമുക്ക് തുടങ്ങിയവർ ക്ലാസ് എടുത്തു. മനാറുൽ ഹുദാ കോളേജ് പ്രിൻസിപ്പാൾ നസറുദ്ദീൻ റഹ്മാനി സമാപന പ്രസംഗംനടത്തി.

കെ എൻഎംമ്മിന്റെ ന്റെ മുഖപത്രമായ അൽമനാർ മാസിക ഗോൾഡൻ ഓഫറിൽ  ആറുവർഷത്തേക്ക് വരി ചേർത്തുകൊണ്ട് മണ്ഡലം പ്രസിഡണ്ട് ടി കെ മുഹമ്മദ് മൗലവിക്ക് നൽകിക്കൊണ്ട് ജില്ലാ സെക്രട്ടറി എൻ കുഞ്ഞിപ്പ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം ജനറൽ സെക്രട്ടറി പി കെ നസീം സ്വാഗതവും സെക്രട്ടറി പി കെ കുഞ്ഞിപ്പ മാസ്റ്റർ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}