വേങ്ങര: അംഗനവാടിക്ക് പുതിയ കെട്ടിടം നിർമ്മിച്ചെങ്കിലും ചുറ്റുമതിൽ നിർമ്മാണം നടക്കാതെ പോയ വേങ്ങര ഐ. സി. ഡി. എസിനു കീഴിലെ മുപ്പത്തിനാലാം നമ്പർ ബാലിക്കാട് അംഗനവാടിക്കാണ് ചുറ്റുമതിൽ നിർമ്മിക്കാൻ വേങ്ങര ഗ്രാമ പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ വകയിരുത്തിയത്. അഞ്ചാം വാർഡിലെ ഈ അംഗനവാടിക്ക് വർഷങ്ങൾക്ക് മുമ്പ് പുതിയ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചെങ്കിലും ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ചുറ്റുമതിൽ പുതുക്കി പണിതിരുന്നില്ല. ഇവിടെ ഇഴ ജന്തുക്കളെ കണ്ടതായി കുട്ടികൾ പറഞ്ഞതോടെയാണ് പ്രശ്നം രൂക്ഷമായത്. ഇതോടെ വിവരാവകാശ പ്രവർത്തകൻ എ. പി അബൂബക്കർ ബാലാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. ബാലാവകാശ കമ്മീഷൻ ഇടപെട്ടത്തോടെ ചുറ്റുമതിൽ നിർമ്മിക്കാനായി അഞ്ചു ലക്ഷം രൂപ വകയിരുത്തിയതായി ഗ്രാമ പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗവും വാർഡ് മെമ്പറും പറഞ്ഞു.
ബാലാവകാശം ഫലം കണ്ടു: വേങ്ങര ബാലിക്കാട് അംഗനവാടിക്ക് ചുറ്റുമതിൽ നിർമ്മിക്കും
admin