കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. "ഒസ് ലാവ എ.കെ.എം ഒളിമ്പിക്സ്" ജില്ലാ അത് ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷാഫി അമ്മായത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. ഐ.എസ്.എൽ ഹൈദരാബാദ് എഫ് സി താരം അബ്ദുൽ റബീഹ് മുഖ്യാതിഥിയായി. വിവിധ സബ്ജില്ല മത്സര ജേതാക്കളെ അനുമോദിച്ചു.
പ്രിൻസിപ്പൽ അലി കടവണ്ടി പതാക ഉയർത്തി. എസ്.പി.സി, ജെ.ആർ.സി, സ്കൗട്ട് ആന്റ് ഗൈഡ് വിദ്യാർത്ഥികളുടേയും വിവിധ ഹൗസുകളുടെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റ് നടത്തി.
ചടങ്ങിൽ സ്കൂൾ മാനേജർ കെ ഇബ്രാഹിം ഹാജി, പി.ടി.എ.വൈസ് പ്രസിഡൻ്റ് കെ സുധീഷ് കുമാർ, പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ, എൻ വിനീത, സ്റ്റാഫ് സെക്രട്ടറി എം മുജീബ് റഹ്മാൻ, വി ബഷീർ, യൂസുഫ്, കായിക അധ്യാപകരായ വി അനീഷ്, കെ നിഖിൽ, സ്കൂൾ ലീഡർ കെ ടി മുഹമ്മദ് മിസ്ഹബ്, സ്പോർട്സ് സെക്രട്ടറി കെ മർവ എന്നിവർ പങ്കെടുത്തു.