പറപ്പൂർ: പറപ്പൂർ ഐ യു ഹയർ സെക്കൻഡറി സ്കൂളിൽ കളിയും കരുത്തും പദ്ധതിയുടെ ഭാഗമായി വിവിധ കായിക പരിശീലനങ്ങൾ നടന്നുവരികയാണ്. പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഷൂട്ടിംഗ്, ആർച്ചറി എന്നിവയുടെ പരിശീലന ഉദ്ഘാടനം സ്കൂൾ പ്രധാന അധ്യാപകൻ എ മമ്മു മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വച്ച് പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംജത ജാസ്മിൻ നിർവഹിച്ചു.
ചടങ്ങിൽ പ്രിൻസിപ്പൽ സി അബ്ദുൽ അസീസ് മാസ്റ്റർ, വാർഡ് മെമ്പർ സി അബ്ദുൽ കബീർ മാസ്റ്റർ, മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ടി ഇ കുഞ്ഞി പോക്കർ എംടിഎ പ്രസിഡണ്ട് സമീറ, ഒ പി അയ്യൂബ് മാസ്റ്റർ, കെ ശാഹുൽ ഹമീദ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
വിവിധ ബാച്ചുകളിലായി ഇരുനൂറ് കുട്ടികൾക്ക് പരിശീലനം നൽകും. സൽമാൻ ഉമ്മർ മൊയ്തീനാണ് പരിശീലകൻ.