വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഏക് പേട് മാ കി നാം (പ്ലാന്റ് ഫോർ മദർ) കാമ്പയിന്റെ ഭാഗമായി തൈകൾ നട്ട് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ കെ.പി ഉദ്ഘാടനം നിർവഹിച്ചു.
മെമ്പർ മൈമൂന എൻ.ടി, അസിസ്റ്റൻറ് സെക്രട്ടറി ഷണ്മുഖൻ കെ.എ, എഞ്ചിനീയർ മുബഷിർ.പി, ഓവർസിയർ ആമിർ എ.കെ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ സംബന്ധിച്ചു.