വേങ്ങര: ആധുനിക മനുഷ്യന്റെ അഹങ്കാരവും അഹന്തയും നിറഞ്ഞ സമീപനങ്ങൾ ആണ് പ്രകൃതി ദുരന്തത്തിന്റെ മൂല കാരണമെന്ന് ഇസ്ലാമിക പണ്ഡിതൻ സലിം മമ്പാട്. രാഷ്ട്രീയ, സാമ്പത്തിക, ഔദ്യോഗിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങൾ കൈ കാര്യം ചെയ്യുന്ന നേതാക്കൾ ദുഷിക്കുകയും അവരെടുക്കുന്ന തീരുമാനങ്ങൾ ദൈവ ഹിതത്തിനെതിരാവുകയും ചെയ്യുമ്പോൾ പ്രകൃതി തിരിഞ്ഞടിക്കുന്ന പ്രക്രിയകളാണ് കേരളമടക്കം ഇന്നനുഭവിക്കുന്ന പ്രകൃതി ദുരന്തങ്ങൾ. വിശുദ്ധ ഖുർആൻ ഉദ്ധരിച്ചു കൊണ്ട്, കടലിലും കരയിലും സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ മൃഗങ്ങൾക്കു പോലും തിരിച്ചറിയാമെന്നിരിക്കെ, മനുഷ്യന്റെ നിസ്സാരതയെ മറന്നു കൊണ്ടുള്ള ആധുനിക മനുഷ്യന്റെ ധിക്കാരം അവരുടെ തന്നെ നാശത്തിന് കാരണമാവുന്നു എന്ന് അദ്ദേഹം സമർത്ഥിച്ചു.
ജമാഅത്തെ ഇസ്ലാമി വേങ്ങര ഏരിയ സംഘടിപ്പിക്കുന്ന മാസാന്ത ഖുർആൻ ടോക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏരിയ പ്രസിഡണ്ട് ഇ.വി. അബ്ദുൽ സലാം അധ്യക്ഷം വഹിച്ചു. സെക്രട്ടറി സുലൈമാൻ ഉമ്മത്തൂർ സ്വാഗതം പറഞ്ഞു.