മാറാക്കര: എ.യു.പി. സ്കൂളിൽ സംസ്കൃത ദിനാഘോഷം പ്രൗഢമായി. വിദ്യാർത്ഥികളുടെ സന്ദേശ ജാഥ, പ്ലക്കാർഡ് നിർമ്മാണം, പ്രതിജ്ഞ, കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. കെ.കെ. പരമേശ്വരൻ സംഗമം ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ഷാബു ചാരത്ത് അധ്യക്ഷത വഹിച്ചു. എൻ.എം.പരമേശ്വരൻ സന്ദേശ പ്രഭാഷണം നടത്തി.
പ്രധാനാധ്യാപിക ടി.വൃന്ദ, സ്റ്റാഫ് സെക്രട്ടറി ടി.പി.അബ്ദുല്ലത്വീഫ്, കെ.എസ്.സരസ്വതി, കെ.ബേബി പത്മജ എന്നിവർ സംസാരിച്ചു.