വേങ്ങര: ഭിന്നശേഷിയുള്ളവർക്ക് യാത്രാനുകൂല്യം ലഭ്യമാക്കുന്നതിന് ഗതാഗത വകുപ്പ് നൽകുന്ന യാത്ര പാസ് വേങ്ങര ബ്ലോക്ക് പഞ്ചായത്തിലെ മുന്നൂറിലധികം വരുന്ന ഭിന്നശേഷിക്കാർക്ക് വിതരണം ചെയ്യുന്നതിനായുള്ള യാത്ര പാസ് ക്യാമ്പ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ചു. എംഎൽഎ പികെ കുഞ്ഞാലിക്കുട്ടി സാഹിബ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ അധ്യക്ഷത വഹിച്ചു.
ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷീബ മുംതാസ് മുഖ്യപ്രഭാഷണം നിർവഹിച്ച ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ സ്വാഗതം പറഞ്ഞു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ, പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംജ ജാസ്മിൻ, എ ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണ്, തെന്നല പഞ്ചായത്ത് പ്രസിഡന്റ് സെലീന കരിമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സഫിയ മലേക്കാരൻ, സുഹിജാബി ഇബ്രാഹിം, ബ്ലോക്ക് മെമ്പർമാരായ എ പി അബ്ദുൽ അസീസ്, പി കെ റഷീദ്, രാധാകരമേശ്, മണി കാട്ടകത്ത്, നാസർ പറപ്പൂർ, സെക്കീന പതിയിൽ, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി കെ അസ്ലം, ബഷീർ മമ്പുറം, പ്രഭാകരൻ എന്നിവർ പരിപാടിയിൽ സംസാരിച്ചു.
ആദ്യഘട്ടത്തിൽ സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുന്നതിനുള്ള പാസുകളാണ് വിതരണം ചെയ്തത്. റെയിൽവേയിലും കെഎസ്ആർടിസിയിലും യാത്രാനുകൂല്യം ലഭ്യമാവുന്നതിനുള്ള പാസുകൾ രണ്ടാംഘട്ടത്തിൽ വിതരണം ചെയ്യുന്നതാണ്. ബ്ലോക്ക് സെക്രട്ടറി അനീസ് പരിപാടിയിൽ നന്ദി പറഞ്ഞു.