വേങ്ങര: പ്രൈമറി ക്ലാസ്സുകളിലെ അറബി പാഠ പുസ്തകങ്ങൾ ഇന്ററാക്ടീവ് ടെക്സ്റ്റ് ജി.എച്ച് എസ്.എസ് പുതുപ്പറമ്പിൽ പ്രകാശനം നടന്നു. ഇ ടെക്സ്റ്റിലുള്ള ആദ്യ ക്ലാസ്സിന്റെ ഉദ്ഘാടനവും സ്കൂൾ തല പ്രകാശനവും ഹെഡ്മാസ്റ്റർ ചന്ദ്രൻ എൻ.സി. നിർവ്വഹിച്ചു.
ഐ ടി അധിഷ്ഠിത പഠനത്തിന് വേദിയൊരുക്കിയ അറബിക് അധ്യാപക സമൂഹത്തെ അദ്ദേഹം അഭിനന്ദനമറിയിച്ചു. ഇ ടെക്സ്റ്റ് അറബിക് പഠനത്തിന് കുട്ടികൾക്ക് ഏറെ സഹായകവും എളുപ്പവും നൽകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എം.ടി. അബ്ദുറസാഖ് ഹുദവി അധ്യക്ഷത വഹിച്ചു.
സ്റ്റാഫ് സെക്രട്ടറി പി. ബിന്ദു, എസ്.ആർ ജി കൺവീനർ അഷ്കർ കെ. പി എന്നിവർ ആശംസകൾ അർപ്പിച്ചു. ഫൈസൽ മൂഴിക്കൽ സ്വാഗതവും നസീലത്ത് നന്ദിയും പറഞ്ഞു. അബ്ദുലത്തീഫ് സി. ഷാദിയ നഗ്രീസ്, ഷക്കീല ,ബുഷ്റ, ആശ, ഹെലീന, സൽമ, കനക പ്രഭ. അമൃത എന്നിവർ പ്രസംഗിച്ചു.