വേങ്ങര: വേങ്ങര പഞ്ചായത്ത് പാക്കടപ്പുറായ അഞ്ചാം വാർഡിലെ സജീഷ് കെ കെ ആണ് ഐ എസ് ആർ ഒ യുടെ റോക്കറ്റ് നിർമ്മാണത്തിൽ പങ്കാളിയായത്. റോക്കറ്റുകൾക്കും കപ്പലുകൾക്കും ആവശ്യമായ വിവിധതരം സെൻസറുകൾ നിർമിക്കുന്ന കേരള സർക്കാർ സ്ഥാപനമാണ് കുറ്റിപ്പുറത്തെ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (KELTRON). ഈ യൂണിറ്റിൽ ഡെപ്യൂട്ടി മാനേജർ ആയാണ് സജീഷ് ഇപ്പോൾ ജോലി ചെയ്യുന്നത്.
16-08-2024 നു ഐ എസ് ആർ ഒ വിജയകരമായി നടത്തിയ SSLV-D3/EOS-08 വിക്ഷേപണത്തിന് "വൈബ്രേഷൻ പിക്ക് അപ്പ് സെൻസറുകൾ" നിർമിച്ച് നൽകിയത് സജീഷ് നേതൃത്വം നൽകിയ കെൽട്രോണിലെ ഗ്രൂപ്പാണ്. ബഹിരാകാശ വാഹനങ്ങളുടെ സൂക്ഷ്മ ചലനങ്ങൾ അളക്കുന്നതിനുള്ള ഉപകരണമാണ് "വൈബ്രേഷൻ പിക്ക് അപ്പ് സെൻസർ"
16-08-2024 ന് ശ്രീഹരിക്കോട്ടയിൽ നടന്ന വിക്ഷേപണം പൂർണ വിജയമായ ഉടനെ ഐ എസ് ആർ ഒ ഗ്രൂപ്പ് ഡയറക്ടറിൽ നിന്നും നന്ദി അറിയിച്ചു കൊണ്ടുള്ള മെസേജ് സജീഷിന് ലഭിച്ചു. പിന്നാലെ അഭിനന്ദന കത്തും.
മാത്രമല്ല, ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാൻ അടക്കമുള്ള തുടർ വിക്ഷേപണങ്ങളിലേക്കുള്ള ക്ഷണവും കൂടി കത്തിൽ പറഞ്ഞത് സജീഷിനും വേങ്ങരക്കാർക്കും ഇരട്ടി മധുരമായി.