ഏഴാം തരം തുല്യത പരീക്ഷ ഉദ്ഘാടനം ചെയ്തു

വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ഏഴാം തരം തുല്യത പരീക്ഷ വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മണ്ണിൽ ബെൻസീറ ടീച്ചർ മുതിർന്ന പഠിതാവായ കുഞ്ഞി മുഹമ്മദിന് ചോദ്യ പേപ്പർ നൽകി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ അബൂബക്കർ മാസ്റ്റർ, ബ്ലോക്ക്‌  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹിജാബി, ബ്ലോക്ക്‌ മെമ്പർ രാധ രമേശ്‌, വാർഡ് മെമ്പർ ഷിബു എൻ. ടി എന്നിവർ പങ്കെടുത്തു . 

22 പഠിതാക്കൾ പരീക്ഷ എഴുതി പ്രായം കൂടിയ പഠിതാവ് എടരിക്കോട് പഞ്ചായത്തിലെ 72 വയസ്സായ നമ്പ്യാരത്ത് കുഞ്ഞിമുഹമ്മദും പ്രായം കുറഞ്ഞ പഠിതാവ് 14 വയസ്സായ മുഹമ്മദ് സിയാദും ആണ്.

പ്രേരക് മാരായ ആബിദ. പി, ദേവി.വി, സ്മിത.വി, ശ്രീദേവി പി ടി,സതി. പി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}