കൊളപ്പുറം ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ ദിനമാചരിച്ചു

എ.ആർ നഗർ: കൊളപ്പുറം ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് ഒൻപത് ക്വിറ്റ് ഇന്ത്യാ ദിനമാചരിച്ചു. ടൗൺ കോൺഗ്രസ് പ്രസിഡന്റ് ഉബൈദ് വെട്ടിയാടൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഹംസ തെങ്ങിലാൻ ക്വിറ്റ് ഇന്ത്യാ അനുസ്മരണം നടത്തി. മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻകുട്ടി മാട്ടറ, ഹസ്സൻ പി കെ, അബുബക്കർ കെ കെ, എന്നിവർ സംസാരിച്ചു.

ഭാരവാഹികളായ റഷീദ് വി ,അഷ് റഫ് കെ.ടി, സൈതലവി.പി, വേലായുദ്ധൻ, ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

ടൗൺ കോൺഗ്രസ് ഭാരവാഹികളായ ബഷീർ പുള്ളിശ്ശേരി സ്വാഗതവും ഷെഫീഖ് കരിയാടൻ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}