വേങ്ങര: കളിക്കാനായി ഫുട്‌ബോൾ വാങ്ങാനുള്ള പണത്തിനായി ശേഖരിച്ചുവെച്ച ആക്രിസാധനങ്ങളും കുട്ടികൾ വയനാടിന്റെ പുനർനിർമാണത്തിനായി കൈമാറി.
തോട്ടശ്ശേരിയറ പനക്കൽ സായൂജ്, പനക്കൽ സാരംഗ്, പനക്കൽ സായന്ത്, പനക്കൽ ഹിരൺ, ചുക്കാൻ മിൻഹാജ്, ചുക്കാൻ നെബുഹാൻ എന്നിവരാണ് പഴയ സൈക്കിളുകളുൾപ്പെടെ ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ 'റീബിൽഡ് വയനാട്' പദ്ധതിയിലേക്കു കൈമാറിയത്.
ഡി.വൈ.എഫ്.ഐ. കണ്ണമംഗലം മേഖലാസെക്രട്ടറി എം.കെ. നൗഫൽ, യൂണിറ്റ് സെക്രട്ടറി കെ.പി ഷിജീഷ് എന്നിവർചേർന്ന് സാധനങ്ങൾ ഏറ്റുവാങ്ങി.