ജി എൽ പി എസ് ഊരകം കീഴ്മുറിയിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു

ഊരകം: ജി എൽ പി എസ് ഊരകം കീഴ്മുറിയിൽ ആഗസ്റ്റ് ഒൻപത് ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. വിദ്യാലയ മുറ്റത്ത് യുദ്ധവിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നോ വാർ ചിത്രീകരിച്ചു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ, സഡാക്കോ കൊക്ക് നിർമ്മാണം. എന്നിവ നടത്തി. അലിഫ് അറബിക് ക്ലബ്ബിന്റെ ചുമർപത്രവും പുറത്തിറക്കി.

പരിപാടികൾ ഹെഡ്മാസ്റ്റർ സുലൈമാൻ മാസ്റ്റർ, അധ്യാപകരായ ജിൻഷ്, ഫെർണാണ്ടസ്,
രജന, മിനി, ജിഷ, ഹന്ന, മിനി, സൗമ്യ, രഞ്ജു, ദീപ്തി, അമീന, ഫസ് ല, അലീമ, സദീക്ക എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}