അമിതമായി വാങ്ങിയ കെട്ടിടനിർമ്മാണ ഫീസ് ഉടൻ തിരിച്ച് നൽകുക: ലെൻസ്ഫെഡ്

വേങ്ങര: 2024 ജൂലൈ 30ന് പുറത്തിറങ്ങിയ കെട്ടിട നിർമ്മാണ ഫീസ് വർദ്ധനവ് കുറക്കുന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈ കാലയളവിൽ അമിതമായി ഈടാക്കിയ പെർമിറ്റ് ഫീസ് അപേക്ഷകർക്ക് ഉടൻ തിരിച്ചു നൽകുന്നതിനുള്ള നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൈക്കൊള്ളണമെന്ന് വേങ്ങര ലെൻസ്ഫെഡ് എക്സിക്യൂട്ടീവ് യോഗത്തിൽ പ്രമേയം.

യൂണിറ്റ് പ്രസിഡൻ്റ് ദുൽകിഫിൽ ടി ടി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഏരിയ പ്രസിഡൻ്റ് റിയാസലി പി കെ ഉദ്ഘാടനം ചെയ്തു.വേങ്ങര ലൈവ്.യൂണിറ്റ് ഇൻ ചാർജ്ജ് മുഹമ്മദ്‌ അൻവർ എം മേൽ കമ്മിറ്റിയിലെ തീരുമാനങ്ങൾ നിർദ്ദേശങ്ങളും അറിയിച്ചുകൊണ്ട് മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി ഇസ്മായിൽ കെ.സി, മുജീബ്റഹ്മാൻ എന്നിവർ പ്രസംഗിച്ചു.

യൂണിറ്റ് സെക്രട്ടറി സഹീർ അബ്ബാസ് നടക്കൽ സ്വാഗതവും ട്രഷറർ സ്വാലിഹ് ഇ.വി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}