വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിൽ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി പെൻഷൻ2024 മസ്റ്ററിങ് ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പുത്തങ്ങാടി റുശുദുൽ വിൽദാൻ മദ്രസയിൽ വെച്ച് നടത്തിയ ക്യാമ്പിൽ നിരവധി ഗുണഭോക്താക്കൾ പങ്കെടുത്തു. ശേഷം കിടപ്പുരോഗികളുടെ വീടുകളിൽ എത്തിയും മസ്റ്ററിംഗ് നടത്തി.
ആശാവർക്കാർ ലിജി, അൻവർ മാട്ടിൽ, സുഹൈയിൽ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.