പറപ്പൂർ: വയനാട് ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ ദുരന്ത വാർത്ത ഉമ്മയിൽ നിന്നറിഞ്ഞ കൊച്ചുമകൾ തന്റെ സമ്പാദ്യം ദുരിതമനുഭവിക്കുന്നവർക്കായി കൈമാറി. പറപ്പൂർ മുല്ലപ്പറമ്പ് സ്വദേശികളായ ഷൗക്കത്തിൻ്റെയും സമീറാ ബാനുവിൻ്റെയും മകൾ ഷെസ്മിനയാണ് തൻ്റെ സമ്പാദ്യം കൈമാറിയത്. യു.കെ ജി വിദ്യാർത്ഥിനിയാണ്.
പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർ നമ്മുടെ നാട്ടിലുമുണ്ടെന്ന് ഉമ്മയിൽ നിന്ന് മനസ്സിലാക്കിയ കുട്ടി പ്രളയ ബാധിത കുടുംബങ്ങൾകായുള്ള കുടിവെള്ള വിതരണം നടത്തുന്ന പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികൾക്ക് തുക കൈമാറി. യൂത്ത് ലീഗ് പ്രസിഡന്റ് കെഎം മുഹമ്മദ് ഫണ്ട് ഏറ്റു വാങ്ങി. ജനറൽ സെക്രട്ടറി എ വി ഇസ്ഹാഖ്, പഞ്ചായത്ത് മെമ്പർമാരായ റസാഖ് ബാവ, ഫസ്ന ആബിദ്, വാർഡ് യൂത്ത് ലീഗ് ഭാരവാഹികളായ മുബശിർ പഞ്ചിളി, സൈനുൽ ആബിദ് തുടങ്ങിയവർ പങ്കെടുത്തു.