ചാലിയാർ തീരങ്ങളിൽ ഇന്ന് നടന്ന തിരച്ചിലിന് എസ്.വൈ.എസ് സാന്ത്വനം എമർജൻസി ടീം നേതൃത്വം നൽകുന്നു

മലപ്പുറം: ചൂരൽമല, മുണ്ടക്കയം ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് നൂറുക്കണക്കിന് മനുഷ്യ ശരീരങ്ങൾ ഇനിയും കണ്ടെത്താനാകാത്ത സാഹചര്യത്തിൽ മുണ്ടേരി ഫാം ഉൾപ്പെടെ ചാലിയാർ പുഴയുടെ തുടക്കം മുതൽ ജില്ലാ അതിർത്തിയായ ഊർക്കടവ്  വരെയുള്ള നദീ തീരങ്ങളിൽ എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ സാന്ത്വനം എമർജൻസി ടീമിൻ്റെ 300 ഓളം അംഗങ്ങൾ പങ്കെടുത്ത തിരച്ചിൽ ദൗത്യം പൂർത്തീകരിച്ചു.   ദുരന്തമുണ്ടായ സമയം മുതൽ നിലമ്പൂർ ജില്ല ആശുപത്രി കേന്ദ്രീകരിച്ച് എസ്.വൈ.എസിൻ്റെ  കൺട്രോൾ റൂം തുറന്ന് പ്രവർത്തിക്കുന്നുണ്ട്. വിവിധ മേഖലകൾ തിരിച്ച് ജില്ലാ, സോൺ നേതാക്കളുടെ നേതൃത്വത്തിൽ 
എടക്കര, നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ, കൊളത്തൂര്‍ സോണുകളിലെ വളണ്ടിയർമാർ  പോത്തുകല്ല് മുതല്‍ മമ്പാട് വരേയും മലപ്പുറം, മഞ്ചേരി ഈസ്റ്റ്, മഞ്ചേരി വെസ്റ്റ്, അരീക്കോട് സോണുകളിലേ വളണ്ടിയേഴ്‌സ് മമ്പാട് മുതല്‍ ഊര്‍ക്കടവ് വരേയും, കൊണ്ടോട്ടി, പുളിക്കല്‍, എടവണ്ണപ്പാറ സോണുകള്‍ ഊര്‍ക്കടവ് മുതല്‍ അറപ്പുഴ വരേയും തിരച്ചിൽ നടത്തി.  

തോണികളും, ചെറിയ യന്ത്ര ബോട്ടുകളും, മറ്റുയന്ത്ര സാമഗ്രികളും തയ്യാറാക്കിയിരുന്നു. ഇന്നലെ നടന്ന തിരച്ചിൽ ദൗത്യത്തിന് എസ്.വൈ.എസ് ജില്ലാ ഫിനാൻസ് സെക്രട്ടറി ടി.സിദ്ദീഖ് സഖാഫി വഴിക്കടവ്, വൈസ് പ്രസിഡന്റ് കെ.സൈനുദ്ദീൻ സഖാഫി ഇരുമ്പുഴി, മുജീബ് റഹ്മാൻ വടക്കേമണ്ണ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}