വേങ്ങര: സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ്ബ് കുറ്റൂർ, മാടംചിന പാലച്ചിറമാട് ഗവ.യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് രാത്രി ഭക്ഷണം കൈമാറി. വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, പികെ അസ്‌ലു ,വാർഡ് മെമ്പർമാരായ അബ്ദുൽ ഖാദർ സി.പി, ഉണ്ണികൃഷ്ണൻ എം.പി,
സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ് ചെയർമാൻ റഫീഖ് പൂവാഞ്ചേരി, സെക്രട്ടറി സുഫൈൽ പാക്കട, വൈസ് പ്രെസിഡന്റുമാരായ ജുനൈദ് സിപി, നിസാർ കാരാടൻ, ഇല്യാസ് പിപി എന്നിവർ പങ്കെടുത്തു.