ഒതുക്കുങ്ങൽ: വയനാട്ടിൽ അടക്കം വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് പറപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോപ്പ് ഫൗണ്ടേഷന് കീഴിൽ നൽകുന്ന ജീവകാരുണ്യ സഹായ വിതരണത്തിൽ വസ്ത്രങ്ങൾ കൈമാറി ജാസ്ക് മുണ്ടോത്തുപറമ്പ പങ്കാളികളായി. ഹോപ് പ്രതിനിധി ഹസ്നക്ക് ക്ലബ് ഭാരവാഹികൾ വസ്ത്രങ്ങൾ കൈമാറി.
ഭാരവാഹികളായ ആരിഫ് അമരിയിൽ, സുബൈർ പുതുമണ്ണിൽ, ഫായിസ് മുഹമ്മദ് കെ, ഐക്കാടൻ ഗോപകുമാർ, ഫാസിൽ അഹ്സൻ വി എന്നിവർ സംബന്ധിച്ചു.